Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPhoneDuo

20 ല​ക്ഷ​ത്തി​ലേ​റെ വി​ല!; ആ​ഡം​ബ​ര കാ​റി​ന്‍റെ വി​ല​യു​ള്ള ആ​പ്പി​ൾ 'ഐ​ഫോ​ൺ ഡ്യു​വോ'

ആഡംബര കാറിന്‍റെ വിലയുള്ള 'ഐ​ഫോ​ൺ ഡ്യു​വോ'​ വിപണിയിൽ! 20 ലക്ഷത്തിലേറെയാണു വില! എന്നാൽ, എല്ലാവർക്കും ഈ ഫോൺ വാങ്ങാൻ കഴിയില്ല. കാരണം 17 യൂണിറ്റുകൾ മാത്രമാണു ലോകത്താകെ കന്പനി പുറത്തിറക്കിയത്!

ആ​പ്പി​ളി​ന്‍റെ പു​തി​യ ഫോ​ൾ​ഡ​ബി​ൾ മോ​ഡൽ 'ഐ​ഫോ​ൺ ഡ്യു​വോ' (iPhone Duo) അ​ൾ​ട്രാ-​ല​ക്ഷ​റി ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കിയതു പ്ര​മു​ഖ അ​ന്താ​രാ​ഷ്‌ട്ര ആ​ഡം​ബ​ര ക​സ്‌റ്റമൈ​സേ​ഷ​ൻ ബ്രാ​ൻ​ഡാ​യ 'കേ​വി​യ​ർ'ആ​ണ്. 'ലി​ക്വി​ഡ് മെ​റ്റ​ൽ' എ​ന്ന പേ​രി​ലാണു ​പ്ര​ത്യേ​ക എ​ഡി​ഷ​ൻ അവതരിപ്പിക്കുന്നത്. 256GB, 512GB, 1TB, 2TB സ്റ്റോ​റേ​ജ് ഓ​പ്ഷ​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്. ഫീ​ച്ച​റു​ക​ൾ അ​നു​സ​രി​ച്ച് 15. 8 മു​ത​ൽ 20 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​വ​രെ​യാ​ണ് ഇ​തി​ന്‍റെ വി​ല.

ക​സ്റ്റം പാ​ന​ൽ പൂ​ർ​ണ​മാ​യും സ്‌​റ്റെ​ർ​ലിം​ഗ് സി​ൽ​വ​ർ ഉ​പ​യോ​ഗി​ച്ചാ​ണു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മി​റ​ർ ഫി​നി​ഷിം​ഗോ​ടു കൂ​ടി​യ ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ലോ​ഹ​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഫോ​ണി​ന്‍റെ പിൻഭാഗത്ത് സ്‌​റ്റെ​ർ​ലിം​ഗ് സി​ൽ​വ​റി​ൽ തീ​ർ​ത്ത ത്രീ​ഡി ആ​പ്പി​ൾ ലോ​ഗോ ന​ൽ​കി​യി​ട്ടു​ണ്ട്. ആ​പ്പി​ളി​ന്‍റെ ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ആ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മാ​യി വെ​റും 17 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണു ക​മ്പ​നി നി​ർ​മി​ക്കു​ന്ന​ത്.

ആ​പ്പി​ളി​ന്‍റെ സാ​ധാ​ര​ണ ഐ​ഫോ​ൺ ഡ്യു​വോ മോ​ഡ​ലി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​രം​ഭ​വി​ല 2,99,900 ആ​ണ്. എ​ന്നാ​ൽ കേ​വി​യ​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന അ​ൾ​ട്രാ-​ല​ക്ച​റി പ​തി​പ്പി​ന്‍റെ ഉ​യ​ർ​ന്ന വേ​രി​യ​ന്‍റി​ന് ഒ​രു ആ​ഡം​ബ​ര കാ​റി​ന്‍റെ വി​ല​യോ​ള​മെ​ത്തു​ന്ന​ത് ടെ​ക് ലോ​ക​ത്തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

ആ​പ്പി​ൾ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ക്കി​യ ആ​ദ്യ ഫോ​ൾ​ഡ​ബി​ൾ സ്മാ​ർ​ട്ട്ഫോ​ണാ​ണ് 'ഐ​ഫോ​ൺ ഡ്യു​വോ'. 7.6 ഇഞ്ച് ഇന്നർ ഡിസ്‌പ്ലേ, 5.4 ഇഞ്ച് ഔട്ടർ സ്‌ക്രീനുമാണ് ഐഫോൺ ഡ്യുവോയ്ക്കുള്ളത്.

Latest News

Corehub Up